
കാെയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്: സത്യനാഥനും മനാേജും സാധ്യതാ പട്ടികയിൽ
- നിലവിൽ താൽക്കാലിക ചുമതല കെപിസിസി മെമ്പർ പി. രത്നവല്ലി ടീച്ചർക്കാണ്
കാേഴിക്കോട്: കാെയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തിന് സത്യനാഥൻ മാടഞ്ചേരിക്കും മനാേജ് പയറ്റുവളപ്പിലിനും സാധ്യത.
നേതൃത്വത്തെ ധിക്കരിച്ച് ബാങ്ക് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച മുരളീധരൻ തോറാേത്തിനെ നീക്കം ചെയ്ത ഒഴിവിലേക്കാണ് പുതിയ നിയമനം. നിലവിൽ
താൽക്കാലിക ചുമതല കെപിസിസി മെമ്പർ പി. രത്നവല്ലി ടീച്ചർക്കാണ്.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരാേപണമുള്ള രണ്ട് ബ്ലാേക്ക് ഭാരവാഹികളേയും സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. രണ്ട് മണ്ഡലം പ്രസിഡണ്ട്മാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അവർ നിരപരാധിത്വം വിവരിച്ച് നേതൃത്വത്തിന് വിശദീകരണം നൽകിയതായാണ് വിവരം.