‘കൃതിക’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

‘കൃതിക’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

  • 7,500രൂപയാണ് ബസിന് പിഴ ചുമത്തിയിരിക്കുന്നത്.

കോഴിക്കോട്: ആറുവരി ദേശീയപാതയിൽ തെറ്റായ ദിശയിൽ സർവീസ് നടത്തിയ ‘കൃതിക’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. 7,500രൂപയാണ് ബസിന് പിഴ ചുമത്തിയിരിക്കുന്നത്. നിയമലംഘനം നടത്തിയ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കൊയിലാണ്ടി തിരുവങ്ങൂർ – പൂക്കാട് ഭാഗത്ത് വച്ചായിരുന്നു സംഭവം. ബസിന്റെ ഡ്രൈവർ എടപ്പാളിൽ നിർബന്ധിത റോഡ് സുരക്ഷ പരിശീലനം പൂർത്തിയാക്കണമെന്നും എംവിഡി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച ബസ് സ്റ്റോപ്പിൽ ഇറക്കാതെ ഉയരപ്പാതയിൽ യാത്രക്കാരിയെ ഇറക്കിവിട്ട ‘കൃതിക’ ബസിന് നടപടി നേരിടേണ്ടി വന്നിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )