കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര : പൊതുഗതാഗത സംവിധാനം തകരുമെന്ന് സ്വകാര്യ ബസ് ഉടമകൾ

കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര : പൊതുഗതാഗത സംവിധാനം തകരുമെന്ന് സ്വകാര്യ ബസ് ഉടമകൾ

  • ഈ തീരുമാനം സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ തകർക്കുമെന്നും യുഡിഎഫ് സർക്കാർ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്താൻ ഒരുങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഈ തീരുമാനം സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ തകർക്കുമെന്നും യുഡിഎഫ് സർക്കാർ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

ബസ് ഉടമകളുമായി യാതൊരുവിധ ചർച്ചയും നടത്താതെയാണ് സർക്കാർ ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഭാരവാഹികൾ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )