
കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിതനായ കൽപ്പറ്റ നാരായണന് കൊയിലാണ്ടിപൗരാവലി നൽകുന്ന സ്വീകരണത്തിന് ഒരുക്കം തുടങ്ങി
പ്രവീൺകുമാർ എംഎൽഎ ചെയർമാനും മുൻ നഗരസഭാധ്യക്ഷ കെ. ശാന്ത കൺവീനറുമായ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്
കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിതനായ
കവിയും പ്രഭാഷകനും
എഴുത്തുകാരനുമായ കൽപ്പറ്റ നാരായണന് കൊയിലാണ്ടി
പൗരാവലി നൽകുന്ന സ്വീകരണത്തിന് ഒരുക്കം തുടങ്ങി. നവംബർ 17-ന് മൂന്നിന് കൊയിലാണ്ടി ടൗൺഹാളിലാണ് പരിപാടി. തമിഴ്, മലയാള എഴുത്തുകാരൻ ജയമോഹൻ, എഴുത്തുകാരനും അംബേദ്കറിസ്റ്റു മായ ശരൺകുമാർ ലിംബാളെ, എം.എൻ.കാരശ്ശേരി, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഹരിത സാവിത്രി, എഴുത്തുകാരി ജിസ ജോസ്, ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ കെ. പ്രവീൺകുമാർ, ഫാത്തിമാ തഹലിയ, നഗരസഭാധ്യക്ഷർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, പ്രസിഡന്റ്മാർ തുടങ്ങിയ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,സാഹിത്യ- സാംസ്കാരിക പ്രവർത്തകർ, ചലച്ചിത്ര പ്രവർത്തകർ, ചിത്രകലാ പ്രവർത്തകർ, സംഗീത പ്രതിഭകൾ, നാടകപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

ശാന്തിപ്രിയയുടെ ബാവുൽ സംഗീത പരിപാടി, എമിൽ മാധവി കൽപ്പറ്റക്കവിതകളെ ചേർത്തൊരുക്കി നടത്തുന്ന ചൊൽക്കാഴ്ച, മ്യൂസിക് ക്യൂ ഒരുക്കുന്ന അവതരണ ഗാനം, ക്യൂ ബ്രഷ് ഒരുക്കുന്ന കല്‍പ്പറ്റ സ്കെച്ചെസ് എന്നീ അനുബന്ധ പരിപാടികളും ഉണ്ടാവും. കെ. പ്രവീൺകുമാർ എംഎൽഎ ചെയർമാനും മുൻ നഗരസഭാധ്യക്ഷ കെ. ശാന്ത കൺവീനറുമായ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
