
കേളപ്പജി സ്മാരകം യാഥാർത്ഥ്യമാക്കണം
- പഠനകേന്ദ്രം സംഘടിപ്പിച്ച കെ. കേളപ്പജി അനുസ്മരണയോഗം പ്രസിഡന്റ് ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ. കെ. ശ്രീശു അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി: കേരള ഗാന്ധി കെ. കേളപ്പൻ ജനിച്ച മുചുകുന്നിലെ പുത്തൻപുരയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന കേളപ്പജി ട്രസ്റ്റ് സർക്കാരിന് വിട്ടുനൽകിയ സ്ഥലത്ത് ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് എ.സി. ഷണ്മുഖദാസ് പഠനകേന്ദ്രം ആവശ്യപ്പെട്ടു.

പഠനകേന്ദ്രം സംഘടിപ്പിച്ച കെ. കേളപ്പജി അനുസ്മരണയോഗം പ്രസിഡന്റ് ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ. കെ. ശ്രീശു അധ്യക്ഷത വഹിച്ചു.പി. എം. ബി. നടേരി, എം. എ. ഗംഗാധരൻ, പി. പുഷ്പജൻ, കെ. കെ. നാരായണൻ എന്നിവർ സംസാരിച്ചു.
CATEGORIES News
