
കൊയിലാണ്ടി എം എൽ എ ആരംഭിച്ച ഭവന നിർമ്മാണ പദ്ധതിയായ ‘വീടോളം പദ്ധതി’ ഉദ്ഘാടനം ചെയ്തു
- സഹകരണ മേഖലയിൽ മലബാറിൽ ആരംഭിക്കുന്ന ആദ്യ ഞ്ഞെ നേഴ്സിംഗ് കോളേജ് കൊയിലാണ്ടിയിൽ തുടങ്ങാൻ നടപടി സ്വീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു
കൊയിലാണ്ടി:സഹകരണ മേഖലയിൽ മലബാറിൽ ആരംഭിക്കുന്ന ആദ്യ ഞ്ഞെ നേഴ്സിംഗ് കോളേജ് കൊയിലാണ്ടിയിൽ തുടങ്ങാൻ നടപടി സ്വീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. കൊയിലാണ്ടി എം എൽ എ ആരംഭിച്ച ഭവന നിർമ്മാണ പദ്ധതിയായ വീടോളം ” പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിൽ ആറ് വീടുകളുടെ പ്രഖ്യാപനം നടത്തി.

അഡ്വ കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു .മുനിസിപ്പൽ ചെയർമാൻമാരായ യു കെ ചന്ദ്രൻ , എൻ സാഹിറ പഞ്ചായത്ത് പ്രസിഡണ്ടുമാരായ അജയ് ബോസ് , എൻ കെ ഭാസ്കരൻ , ഒ.കെ ഫൈസൽ, മഠത്തിൽ നാണു ,മഠത്തിൽ അബ്ദുറഹ്മാൻ, പി. രത്നവല്ലി , വി.പി ഇബ്രാഹിം കുട്ടി സി.വി ബാലകൃഷ്ണൻ ,വി.പി ഭാസ്കരൻ , മുരളി തോറോത്ത് കെ.ടി വിനോദൻ, സംസാരിച്ചു
CATEGORIES News
