
കൊയിലാണ്ടി കൾച്ചറൽ ഫെസ്റ്റിവൽഡിസംബറിൽ: സംഘാടക സമിതി രൂപീകരിച്ചു
- എം എൽ എ അഡ്വ:കെ. പ്രവീൺ കുമാർ യോഗം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കേരള ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുള്ള കൊയിലാണ്ടിയുടെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്ന ഒരു കലാ,സാംസ്ക്കാരികോത്സവം കൊയിലാണ്ടി കൾച്ചറൽ ഫെസ്റ്റിവൽ (കെസിഎഫ്) ന് കൊയിലാണ്ടിയിൽ വേദിയൊരുങ്ങുന്നു.
കൊയിലാണ്ടിയുടെ സാംസ്കാരിക പൈതൃകം സ്വാംശീകരിച്ച് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക, നാട്ടിലെ കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും ഒരു പൊതുവേദി ഒരുക്കുക, കലാസാംസ്കാരിക രംഗങ്ങളിലെ പുതിയ പ്രവണതകളും ചുവടുവെപ്പുകളും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഡിസംബർ അവസാന വാരമാണ് കൾച്ചറൽ ഫെസ്റ്റിവൽ കൊയിലാണ്ടിയിൽ നടക്കുക. ഹാർമണിയുടെ നേതൃത്വത്തിലാണ് വിവിധ സാംസ്ക്കാരിക സ്ഥാപനങ്ങളെയും സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ട് കൾച്ചറൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ഫെസ്റ്റിവലിൻ്റെ സംഘാടക സമിതി രൂപീകരണം കൊയിലാണ്ടിയിൽ നടന്നു. എം എൽ എ അഡ്വ:കെ. പ്രവീൺ കുമാർ യോഗം ഉദ്ഘാടനം ചെയ്തു.രാജേഷ് കീഴരിയൂർ അധ്യക്ഷത വഹിച്ചു നഗരസഭാ ചെയർപെഴ്സൺ യു കെ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.എ സുധാകരൻ, എ പി സുധീഷ്, എം കെ തസ്നിയ ടീച്ചർ, അഡ്വ: വി സത്യൻ, ഇ കെ അജിത്ത്, പി കെ ഭരതൻ, കെ.ടി.എം കോയ, ബാലു പൂക്കാട് , പ്രേമൻ തറവട്ടത്ത്, ഇ എസ് രാജൻ, സോമൻ പൂക്കാട്, എൻ ഇ ഹരികുമാർ, വായനാരി വിനോദ് സി അശ്വനി ദേവ് സംസാരിച്ചു സംഘാടക സമിതി ഭാരവാഹികളായി അഡ്വ: കെ പ്രവീൺ കുമാർ ചെയർമാൻ, യു കെ ചന്ദ്രൻ ജന: കൺവീനർ ,വായനാരി വിനോദ് ഖജാൻജി സി അശ്വനിദേവ് വർക്കിംഗ് ചെയർമാൻ രാജേഷ് കീഴരിയൂർ കോർഡിനേറ്റർ എന്നിവരെ തിരഞ്ഞെടുത്തു
