
കൊയിലാണ്ടി നഗരസഭ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം
- ഇന്ന് വൈകുന്നേരം 4 മണിക്ക് ചെയർപേഴ്സൺ സുധ കിഴക്കെ പാട്ട് ഉദ്ഘാടനം ചെയ്യും
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾക്ക് ഇന്ന് മുതൽ തുടക്കം. ഇന്ന് മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ സെപ്റ്റംബർ 3 വരെ നീളും. കൊയിലാണ്ടി നഗരസഭയുടെ ഓണം വിപണനമേളയും അതുമായി ബന്ധപ്പെട്ട മറ്റു പരിപാടികളും ഇന്ന് വൈകുന്നേരം 4 മണിക്ക് ചെയർപേഴ്സൺ സുധ കിഴക്കെ പാട്ട് ഉദ്ഘാടനം ചെയ്യും. ആഗസ്ത് 28 ന് ടാബ്ലോ ഉൾപ്പടെ വാദ്യമേളത്തോടെ നഗരകേന്ദ്രത്തിൽ ഘോഷയാത്ര സംഘടിപ്പിക്കും.

വിപണനമേള, ഭിന്നശേഷി സർഗ്ഗോത്സവം, ബാലസഭ, അംഗനവാടി കലോത്സവം, വയോജന സംഗമം, ഇപ്പോഴുള്ള ഭരണ സമിതി അംഗങ്ങളും മുൻ ജനപ്രതിനിധി അംഗങ്ങളും ചേർന്നുള്ള ജനപ്രതിനിധി സംഗമം, സ്റ്റാഫ് -കൗൺസിൽ കലാപരിപാടികൾ, കുടുംബശ്രീ -അംഗനവാടി – ആശ പ്രവർത്തകർ – ഹരിത കർമ്മസേനാ വിഭാഗങ്ങളിലായുള്ള കലാപരിപാടികൾ, നാടൻപാട്ടുകൾ, സിനിമ പ്രദർശനം, ഗസൽ, മാപ്പിളപ്പാട്ടുകളുടെ സംഗീതരാവ്-ഇശൽ, സുംബാ ഡാൻസ്, അവാർഡ് നേടിയ നാടകം – ലക്ഷ്മണ രേഖ, പ്രശസ്ത കോമഡി താരങ്ങളുടെ ജാനു തമാശ, പിന്നണി ഗായകൻ പി. ജയചന്ദ്രൻ്റെ പഴയകാല ഗാനങ്ങളെ ഉൾക്കൊളിച്ചുള്ള ഓൾഡ് ഈസ് ഗോൾഡ് തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.
