കൊയിലാണ്ടി ബസ്സിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി

കൊയിലാണ്ടി ബസ്സിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി

  • വൈകുന്നേരത്തോടെ കൊല്ലം റെയിൽവേ ഗേറ്റിന് സമീപമെത്തിയപ്പോഴാണ് ‘അനന്യ’ എന്ന പ്രൈവറ്റ് ബസ്സിൽ നിന്നും പുക ഉയർന്നത്.

കൊയിലാണ്ടി:കൊല്ലത്ത് ബസ്സിൽ നിന്ന് പുക ഉയർന്നു. പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. ഇന്ന് വൈകുന്നേരത്തോടെ കൊല്ലം റെയിൽവേ ഗേറ്റിന് സമീപമെത്തിയപ്പോഴാണ് ‘അനന്യ’ എന്ന പ്രൈവറ്റ് ബസ്സിൽ നിന്നും പുക ഉയർന്നത്.എഞ്ചിൻ ഭാഗത്തുനിന്നും പെട്ടെന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ ബഹളം വെക്കുകയും ഓടിയിറങ്ങുകയുമായിരുന്നു. എന്നാൽ, പ്രാഥമിക പരിശോധനയിൽ വലിയ അപകടങ്ങളോ മറ്റ് കുഴപ്പങ്ങളോ ഒന്നും തന്നെയില്ലെന്ന് അറിയിച്ചു. സാങ്കേതിക തകരാറാണ് പുകയാൻ കാരണമായതെന്നാണ് സൂചന.

യഥാസമയം പുക കണ്ടെത്തിയതിനാലും, ബസ് ഉടൻ യഥാസമയം പുക കണ്ടെത്തിയതിനാലും, ബസ് ഉടൻ തന്നെ നിർത്താൻ കഴിഞ്ഞതിനാലും വലിയൊരു അപകടമാണ് ഒഴിവായത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും ജീവനക്കാർ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )