
കൊയിലാണ്ടി റോട്ടറി സിഗ്നേച്ചർ ക്ലബ് ചാർട്ടർ ചെയ്തു; ഒരു വർഷത്തെ സേവന പദ്ധതികൾ പ്രഖ്യാപിച്ചു
- കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ യു. കെ. ചന്ദ്രൻ ചടങ്ങിൽ ക്ലബിന്റെ പുതിയ സേവന പദ്ധതികൾ പ്രഖ്യാപിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിലെ പുതിയ റോട്ടറി ക്ലബായ റോട്ടറി സിഗ്നേച്ചർ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ദീപക് കുമാർ കോറോത്ത് ചാർട്ടർ ചെയ്തു. ചടങ്ങിൽ ക്ലബിന്റെ ആദ്യ ഭാരവാഹികളായി കെ. കെ. ശശി ചാർട്ടർ പ്രസിഡന്റായും, പ്രജീഷ് എൻ.ഡി. സെക്രട്ടറിയായും, സോമസുന്ദരൻ ട്രഷററായും ചുമതലയേറ്റു.കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ യു. കെ. ചന്ദ്രൻ ചടങ്ങിൽ ക്ലബിന്റെ പുതിയ സേവന പദ്ധതികൾ പ്രഖ്യാപിച്ചു. കോഴിക്കോട് റോട്ടറി സൺറൈസ് ക്ലബാണ് പുതിയ ക്ലബിന്റെ സ്പോൺസർ.റോട്ടറി സൺറൈസ് ക്ലബ് പ്രസിഡന്റ് അനീഷ് നായർ സ്വാഗതം പറഞ്ഞു. ക്ലബ് അഡ്വൈസർ ഇബ്രാഹിം ബാലുശ്ശേരി, ഡി.ഡി.സി. പ്രജിത്ത്, എ.ജി. ജൈജു ആർ. ബാബു എന്നിവർ സംസാരിച്ചു.

റോട്ടറിയുടെ വിവിധ ക്ലബുകളിലെ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ജില്ലയിലെ മറ്റ് ക്ലബ് അംഗങ്ങൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മുഴുവൻ ഹരിതകർമ സേനാംഗങ്ങൾക്കും മറ്റ് ശുചിത്വ പ്രവർത്തകർക്കുമായി കാൻസർ ഡിറ്റക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നതുൾപ്പെടെ ഒരു വർഷം നീളുന്ന വിവിധ സാമൂഹ്യസേവന പദ്ധതികൾ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു
