കൊയിലാണ്ടി സബ് ട്രഷറി പുതിയ കെട്ടിടത്തിലേക്ക് മാറ്റണം: കെ.എസ്.എസ്.പി.എ

കൊയിലാണ്ടി സബ് ട്രഷറി പുതിയ കെട്ടിടത്തിലേക്ക് മാറ്റണം: കെ.എസ്.എസ്.പി.എ

  • കൊയിലാണ്ടി സി. കെ. ജി. ഹാളിൽ ചേർന്ന പ്രവർത്തകസമിതി യോഗം സംസ്ഥാന കമ്മിറ്റി അംഗം സദാനന്ദൻ വി. ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മാസങ്ങൾക്ക് മുമ്പ് തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തിയ കൊയിലാണ്ടി സബ് ട്രഷറി, പുതിയ കെട്ടിടത്തിലേക്ക് ഇനിയും മാറ്റിസ്ഥാപിക്കാത്തതിനെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) കൊയിലാണ്ടി നിയോജക മണ്ഡലം പ്രവർത്തകസമിതി പ്രതിഷേധം രേഖപ്പെടുത്തി. ആവശ്യമായ ഒരുക്കങ്ങൾ അടിയന്തരമായി പൂർത്തിയാക്കി ട്രഷറിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ അധികാരികൾ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കൊയിലാണ്ടി സി. കെ. ജി. ഹാളിൽ ചേർന്ന പ്രവർത്തകസമിതി യോഗം സംസ്ഥാന കമ്മിറ്റി അംഗം സദാനന്ദൻ വി. ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ബാബുരാജ് പി. അധ്യക്ഷത വഹിച്ചു.


ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ ബാലൻ ഒതയോത്ത്, പ്രേമകുമാരി എസ്.കെ., സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി.കെ. കൃഷ്ണൻ, രാജീവൻ മഠത്തിൽ എന്നിവർ സംസാരിച്ചു. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രാധാകൃഷ്ണൻ, രമേശൻ കെ., രവീന്ദ്രൻ മണമൽ, രാജീവൻ ഒതയോത്ത്, ദാമോദരൻ വി.കെ., സത്യൻ കെ.ടി., സോമൻ വായനാരി, ജയരാജ്, നിയോജക മണ്ഡലം വനിതാഫോറം പ്രസിഡൻ്റ് കാർത്തി മേലോത്ത്, സെക്രട്ടറി ബിന്ദു ടീച്ചർ എന്നിവർ പങ്കെടുത്തു. നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് സത്യൻ എം.കെ. നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )