കൊയിലാണ്ടി സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ച അദ്വൈതിന്റെ മൃതദേഹത്തിൽ അധ്യാപകരും സുഹൃത്തുക്കളും കണ്ണീരോടെ അന്തിമോപചാരം അർപ്പിച്ചു

കൊയിലാണ്ടി സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ച അദ്വൈതിന്റെ മൃതദേഹത്തിൽ അധ്യാപകരും സുഹൃത്തുക്കളും കണ്ണീരോടെ അന്തിമോപചാരം അർപ്പിച്ചു

  • കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്മോർട്ടത്തിന് ശേഷം നേരെ കൊയിലാണ്ടി സ്റ്റേഡിയത്തിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്.

കൊയിലാണ്ടി:സ്കൂളിലെ പ്രിയ വിദ്യാർത്ഥിയായ അദ്വൈത്തിന്റെ ആകസ്മിക മരണവാർത്ത അധ്യാപകരെയും സഹപാഠികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. സ്‌കൂളിലെ ചെണ്ട ടീമിന്റെ ക്യാപ്റ്റൻ, ഊർജ്ജ്വസ്വലനായ വിദ്യാർത്ഥി അദ്വൈതിനെ കുറിച്ച് കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ സഹപാഠികൾക്കും അധ്യാപകർക്കും പറയാനുള്ളത് ഇത്തരം കാര്യങ്ങൾ മാത്രം. താങ്ങാനാവുന്നതിലും അപ്പുറമുള്ള വേദനയോടെയാണ് അധ്യാപകരും സുഹൃത്തുക്കളും കൊയിലാണ്ടി സ്റ്റേഡിയത്തിലേക്ക് അവസാനമായി അദ്വൈതിനെ കാണാൻ എത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്മോർട്ടത്തിന് ശേഷം നേരെ കൊയിലാണ്ടി സ്റ്റേഡിയത്തിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്. കൊരയങ്ങാട് വാദ്യ കലാ കേന്ദ്രത്തിലെ കലാകാരൻ കൂടിയാണ് അദ്വൈത്.പത്താം ക്ലാസ് പരീക്ഷാഫലം വരാനിരിക്കെയാണ് ഇത്തരമൊരു ദുരന്തം തേടിയെത്തിയത്. യൂട്യൂബിൽ കണ്ട വീഡിയോ പോലെ വിഷുവിന് പടക്കം പൊട്ടിക്കുകയായിരുന്നു. സ്‌റ്റീൽ പാത്രം നെഞ്ചിൽ തുളച്ചു കയറി അമിത രക്തസ്രാവം ഉണ്ടായതാണ് മരണകാരണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )