
ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു
- ചടങ്ങ് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അഖില എം.പി. ഉദ്ഘാടനം ചെയ്തു.
ചിങ്ങപുരം: സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങ് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അഖില എം.പി. ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ. അനസ് അണ്യാട്ട് അധ്യക്ഷത വഹിച്ചു.
പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും സ്കൂൾ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് “ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്” അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ.ജയപ്രസാദ്.സി.കെ. നയിച്ചു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശ്യാമള പി സ്വാഗതവും പി ടി എ പ്രസിഡണ്ട് ശ്രീ അബ്ദുൽ കരീം,എസ് എം സി ചെയർമാൻ ശ്രീ ലിനീഷ് തട്ടാരി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി സജിത ടി ഒ ആശംസകളും നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ രജീഷ് ആർ എസ് റിപ്പോർട്ട് അവതരിപ്പിച്ചു.ശ്രീ വിപിൻ കുമാർ പി പി നന്ദി പ്രകാശിപ്പിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് പ്ലസ് ടു വിദ്യാർത്ഥികളും അധ്യാപകരും ചേർന്നു മധുര വിതരണവും നടത്തി.പി.ടി.എ., എസ് എം സി ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
