ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം

ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം

  • പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതകവും പ്രയോഗിച്ചു.

ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം. പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. സൻസദ് മാർഗിലാണ് സംഘർഷം ഉടലെടുത്തത്. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതകവും പ്രയോഗിച്ചു. സൻസദ് മാർഗിലെ പാർക്ക് ഹോട്ടലിന് സമീപം ആൾക്കൂട്ടം അക്രമാസക്തമായതോടെയാണ് സ്ഥിതിഗതികൾ വഷളായത്.സംഘർഷത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഈ സംഘർഷത്തിൽ രണ്ട് എസിപിമാർ, ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയും അവരെ പിന്തുടരുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അക്രമാസക്തരായ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. നിയന്ത്രണാതീതമായ ആൾക്കൂട്ടത്തെ നേരിടാൻ കൂടുതൽ പോലീസ് സേനയെയും അർദ്ധസൈനിക വിഭാഗത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കിയെന്നും റിപ്പോർട്ടുണ്ട്. ജന്തർ മന്തറിന്റെ 1.5 കിലോമീറ്റർ ചുറ്റളവിൽ ബുധനാഴ്ച വൈകുന്നേരം 6 മണി മുതൽ വ്യാഴാഴ്ച രാവിലെ 6 മണി വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )