ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു

ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു

  • കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാൽ ദേശീയ തലത്തിലോ, കേരളത്തിലോയെന്ന കാര്യം പാർട്ടി വ്യക്തമാക്കിയിട്ടില്ല.

ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് രാജി. ജോർജ് കുര്യനെ രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല. രാജി രാഷ്ട്രപതി അംഗീകരിച്ചു. ജോർജ് കുര്യൻ സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് ലഭ്യമാകുന്ന സൂചന. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാൽ ദേശീയ തലത്തിലോ, കേരളത്തിലോയെന്ന കാര്യം പാർട്ടി വ്യക്തമാക്കിയിട്ടില്ല. മൂന്നാം മോദി സർക്കാരിൽ 2024 ജൂൺ 9നാണ് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം, വകുപ്പ് സഹമന്ത്രിയായി ജോർജ് കുര്യൻ ചുമതലയേറ്റത്.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ചെങ്കിലും തോറ്റു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവഹക സമിതിയംഗം, കോർകമ്മിറ്റിയംഗം, പാർട്ടി വക്താവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ജോർജ് കുര്യൻ ഒ രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )