ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടം : മണിയൻപിള്ള രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടം : മണിയൻപിള്ള രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

  • വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലാണ് ഉള്ളത്.

തിരുവനന്തപുരം: കാർ ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ജീവഹാനി വരുത്തുന്ന രീതിയിൽ വാഹനം ഓടിച്ചു, ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയി, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് മണിയൻപിള്ള രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്. അപകടമുണ്ടാക്കിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലാണ് ഉള്ളത്. അൽപസമയം മുൻപായിരുന്നു മണിയൻപിളള രാജു പോലീസ് സ്റ്റേഷനിൽ ഹാജരായത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് നടൻ ഹാജരായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )