
ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
- ഇന്ന് ചർച്ച തുടങ്ങിയാൽ നാളെ വൈകിട്ട് മറുപടി നൽകാമെന്നും അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ പറഞ്ഞു. സഭ നടക്കാൻ അനുവദിക്കണമെന്നും സ്പീക്കർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അമിത് ഷാ പറഞ്ഞു.

ഇന്ന് ചർച്ച തുടങ്ങിയാൽ നാളെ വൈകിട്ട് മറുപടി നൽകാമെന്നും അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം.
CATEGORIES News
