തദ്ദേശ തിരഞ്ഞെടുപ്പ് ഏറ്റവും കൂടുതൽ പോളിങ് ഏറണാകുളത്ത്; കുറവ് തിരുവനന്തപുരം

തദ്ദേശ തിരഞ്ഞെടുപ്പ് ഏറ്റവും കൂടുതൽ പോളിങ് ഏറണാകുളത്ത്; കുറവ് തിരുവനന്തപുരം

  • വൈകീട്ട് 4.10 നുള്ള കണക്കു പ്രകാരം 63.68 % പേരാണ് വോട്ട് രേഖപ്പെടുത്തിയത്

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളിലേക്കു നടക്കുന്ന വോട്ടെടുപ്പ് പൂർത്തിയാകാൻ 2 മണിക്കൂർ മാത്രം ശേഷിക്കെ ഭേദപ്പെട്ട പോളിങ്. വൈകീട്ട് 4.10 നുള്ള കണക്കു പ്രകാരം 63.68 % പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിങ് എറണാകുളത്താണ് (66.48%). കുറവ് പോളിങ് തിരുവനന്തപുരത്താണ് (58.78%). കൊല്ലം (62.44%), പത്തനംതിട്ട (60.11%), §. (62.91%), ഇടുക്കി (62.16%), ആലപ്പുഴ (65.66%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം.

അതേസമയം തിരുവനന്തപുരം കോർപറേഷനിൽ വിഴിഞ്ഞം വാർഡിലെയും ,എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിലെയും ഇന്നത്തെ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. സ്ഥാനാർഥികൾ അന്തരിച്ചതിനെ തുടർന്നാണ് രണ്ടിടത്തും വോട്ടെടുപ്പ് മാറ്റിവച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ മറ്റന്നാളത്തെ വോട്ടെടുപ്പും സ്ഥാനാർഥിയുടെ മരണം മൂലം മാറ്റിവച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )