
താമരശ്ശേരിയിൽ കാട്ടുപന്നി ശല്യം രൂക്ഷം
- തണ്ണിമത്തൻ കൃഷി നശിപ്പിച്ചു
താമരശ്ശേരി: താമരശ്ശേരിയിൽ കാട്ടുപന്നി കൂട്ടം വ്യാപകമായി തണ്ണിമത്തൻ കൃഷി നശിപ്പിച്ചു. താമരശ്ശേരി പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഉൾപ്പെടുന്ന പാക്കാത്തത് വയലിലാണ് അതിശക്തമായ കൃഷിനാശം ഉണ്ടായത്. ‘കതിർ കർഷക കൂട്ടായ്മ’ നടത്തിയ കൃഷിയിടത്തിലാണ് കാട്ടുപന്നികൾ ഇറങ്ങിയത്. പ്രദേശത്തെ എട്ടോളം കർഷകർ ചേർന്ന് തണ്ണിമത്തൻ കൂടാതെ മുപ്പതോളം ഇനം പച്ചക്കറികളും പയർവർഗ്ഗങ്ങളുമാണ് ഇവിടെ കൃഷി ചെയ്യുന്നത്.

കർഷകർ രാവിലെ വിളവെടുപ്പിനായി തോട്ടത്തിൽ എത്തിയപ്പോഴാണ് കൃഷി പൂർണ്ണമായും നശിപ്പിക്കപ്പെട്ട വിവരം ശ്രദ്ധയിൽ പെട്ടത്.വിളവെടുപ്പിന് പാകമായ തണ്ണിമത്തനുകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത് എന്നത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ട്.
CATEGORIES News
