തൃശൂർ പൂരത്തിന് ഇന്ന് സമാപനം

തൃശൂർ പൂരത്തിന് ഇന്ന് സമാപനം

  • കിഴക്കൂട്ട്അനിയൻ മാരാർ മേളത്തിന് പ്രമാണിയാവും.

തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് സമാപനം. ശക്തൻ്റെ തട്ടകത്തിൽ ഇന്ന് പൂരം ഉപചാരം ചൊല്ലി പിരിയും. രാവിലെ ഏഴരയോടെ പാറമേക്കാവ് ഭഗവതി മണികണ്ഠനാളിൽ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് കയറും. എറണാകുളം ശിവകുമാറാണ് ഭഗവതിയുടെ തിടമ്പേറ്റുക. കിഴക്കൂട്ട് അനിയൻ മാരാർ മേളത്തിന് പ്രമാണിയാവും.

രാവിലെ എട്ടരയോടെ ശ്രീമൂല സ്ഥാകിഴക്കൂട്ട്നത്ത് മേളം തുടങ്ങും. ഇരു ഭഗവതിമാരും മേളം കലാശിച്ചതിനുശേഷം 12 12 മണിയോടെ വടക്കുന്നാഥ സന്നിധിയിലേക്കെത്തി ഉപചാരം ചൊല്ലി പിരിയും. തിരുവമ്പാടി നായ്ക്കനാലിൽ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് കയറും.. തിരുവമ്പാടി ചന്ദ്രശേഖരനാണ് ഭഗവതിയുടെ തിടമ്പ് ഏറ്റുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )