
ദേശ് ബഛാവോ’ റാലിയുടെ മുന്നോടിയായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ സംഗമം മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
- ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു
കോഴിക്കോട്: നവംബർ ഏഴിന്ഡിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘ദേശ് ബഛാവോ’ റാലിയുടെ മുന്നോടിയായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ സംഗമം ഡിസിസി ഓഫീസിൽ നടന്നു. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മോദി സർക്കാറിന്റെ ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്, മുൻ ഡിസിസി പ്രസിഡന്റ് കെ.സി. അബു, യുഡിഎഫ് ജില്ലാ ചെയർമാൻ വി.ഡി. ജോസഫ്, ഡിസിസി ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹ്‌മാൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, ഡിസിസി സെക്രട്ടറി കെ. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ ഇരവത്ത്, സംസ്ഥാന ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികളായ കോട്ടയിൽ രാധാകൃഷ്ണൻ, ബിജു താനിക്കുഴി തുടങ്ങിയവർ സംസാരിച്ചു.
