
പട്ടാള യൂണിഫോം ധരിച്ചെത്തിയ കുരുന്നുകൾ;രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനാചരണം വേറിട്ട അനുഭവമാക്കി മാറ്റി
- നഗരസഭയിലെ 76-ാം നമ്പർ അംഗൻവാടിയിലെ കുട്ടികളാണ് പട്ടാള വേഷത്തിൽ എത്തി സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ താരങ്ങളായത്.
കൊയിലാണ്ടി: പട്ടാള യൂണിഫോം ധരിച്ചെത്തിയ കുരുന്നുകൾ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനാചരണം വേറിട്ട അനുഭവമാക്കി മാറ്റി. നഗരസഭയിലെ 76-ാം നമ്പർ അംഗൻവാടിയിലെ കുട്ടികളാണ് പട്ടാള വേഷത്തിൽ എത്തി സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ താരങ്ങളായത്. കുട്ടിപ്പട്ടാളത്തിന് ദേശസ്നേഹത്തിന്റെ മധുരം പകരാൻ റിട്ട.ക്യാപ്റ്റൻ ഡോ.ഗോപിനാഥും ചടങ്ങിൽ സന്നിഹിതനായിരുന്നു. കാലത്ത് വാർഡ് കൗൺസിലർ എം.കെ. മഹേഷ് കുമാർ പതാക ഉയർത്തി.

അങ്കണവാടി കുട്ടികൾക്കായി ലയൺസ് ക്ലബ്ബ് സമ്മാനിച്ച കളിപ്പാവകൾ അധ്യാപികയായ വി പി ബിന്ദുവിന് കൈമാറി. ഐ സി ഡി എസ് – ഡി.ഡി.പി.ഒ. അനു രാധ, സൂപ്പർ വൈസർ അനുഷ, കെ.വി.സന്തോഷ്, കൊയിലാണ്ടി ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ടി.എം രവി, ഹരീഷ് മറോളി, റെജിൽ, എൻ കെ.ജയപ്രകാശ്,സോ മസുന്ദരൻ, ഇ, കെ , സുരേഷ്, ഗിരിജ ജയപ്രകാശ്, ഇ.കെ.സുരേഷ്, ജ്യോതിലക്ഷ്മി ടീച്ചർ, സംസാരിച്ചു.
CATEGORIES News
