
പന്തലാനി ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി
- സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സ്മിതാ ശ്രീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പാൾ ബീന പൂവ്വത്തിൽ അധ്യക്ഷത വഹിച്ചു
കൊയിലാണ്ടി: ജി.എച്ച്.എസ്.എസ്. പന്തലായനിയിൽ വായന മാസാചരണത്തോടനുബന്ധിച്ച് സാംസ്കാരിക സാമൂഹിക സംഘടനയായ ഡയലോഗ് സെന്റർ കേരയുടെ പുസ്തക സമർപ്പണം നടുന്നു.മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നല്ലൊരു തലമുറയെ വാർത്തെടുക്കാൻ പ്രാദേശിക ഗ്രന്ഥശാലകളെ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തക സമർപ്പണ പദ്ധതി സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സ്മിതാ ശ്രീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പാൾ ബീന പൂവ്വത്തിൽ അധ്യക്ഷത വഹിച്ചു.

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും കേരള ഗവൺമെൻറ് സംസ്കാരിക വകുപ്പ് മലയാളം മിഷന്റെ കർണാടക ചാപ്റ്റർ വൈസ് പ്രസിഡൻ്റുമായ ഷാഹിന ഉമ്മർ പദ്ധതി വിശദീകരിച്ചു സ്ക്കൂൾ പ്രിൻസിപ്പാളിന് പുസ്തകങ്ങൾ കൈമാറി. ലൈബ്രറി ഇൻ ചാർജ് ശ്രീമതി രോഷ്നി വിനോദ്, ശ്രീ എൻ.പി.വിനോദ്, ശ്രീമതി ആർ.സി. സാബിറ എന്നിവർ ചടങ്ങിൽ ആശംസകൾ അറിപ്പിച്ചു.ലൈബ്രേറിയിൽ ശ്രീമതി ബിജിഷ വിനോദ് നന്ദി പറഞ്ഞു.
