പയ്യോളി റെയിൽവെ മേൽപ്പാലം ഉടൻ യാഥാർത്ഥ്യമാവും എം പി പി ടി ഉഷ

പയ്യോളി റെയിൽവെ മേൽപ്പാലം ഉടൻ യാഥാർത്ഥ്യമാവും എം പി പി ടി ഉഷ

  • പയ്യോളി ബീച്ച് റോഡിൽ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായിറെയിൽവെ മേൽപ്പാലം പണിയാനുള്ളപദ്ധതിയുമായി റെയിൽവെ മുന്നോട്ടു പോവുകയാണെന്നും എം.പി പറഞ്ഞു

പയ്യോളി : പയ്യോളി ബീച്ച് റോഡിൽ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായിറെയിൽവെ മേൽപ്പാലം പണിയാനുള്ളപദ്ധതിയുമായി റെയിൽവെ മുന്നോട്ടു പോവുകയാണെന്നും അതിനു വേണ്ടിയുള്ള പരിശ്രമം താൻ നടത്തിക്കൊണ്ടിരിക്കുകയാണന്നും
തന്നെ സന്ദർശിച്ച പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ എൻ.സാഹിറയുടെ നേതൃത്വത്തിലുള്ള സംഘത്തെ അറിയിച്ചു.

മുൻസിപ്പൽ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ,വികസന സമിതി സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി.ഫാത്തിമ ,പി. കുഞ്ഞാമു (പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ),സി.എം.മനോജ് ( മാതൃഭൂമി) ,ബഷീർ മേലടി (മുസ്ലിം ലീഗ്) കളത്തിൽ കാസിം (ആക്ഷൻ കമ്മിറ്റി ) ബൈജു ( ബി.ജെ.പി) ,രാജൻ കൊളാവിപ്പാലം (ആർ.ജെ.ഡി ) ബിജിത്ത് (ആക്ഷൻ കമ്മിറ്റി ) കെ.ടി.വിനോദൻ (കോൺഗ്രസ്സ് ) ,വി.ഫസീല (വനിതാ ലീഗ്) എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )