
പി.ഭാസ്കരൻ മലയാളത്തിൻ്റെ മഹാപ്രതിഭ- കന്മന ശ്രീധരൻ മാസ്റ്റർ
- ജന്മശതാബ്ദിയിൽ പാട്ടും പറച്ചിലുമായി മലയാളത്തിൻ്റെ പാട്ടുകാരന് ശ്രദ്ധാഞ്ജലി
കൊയിലാണ്ടി :പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഇന്നലെ നീയൊരു സുന്ദര രാഗമായ്’ എന്ന പേരിൽ പി. ഭാസ്കരൻ സ്മൃതി സംഘടിപ്പിച്ചു. കൊയിലാണ്ടി ഹാപ്പിനെസ്സ് പാർക്കിൽ നടന്ന പരിപാടി കന്മന ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എല്ലാ മലയാളിയ്ക്കും പാടാനുള്ള പാട്ട് നൽകി കേരളത്തിൽ സമഭാവനയെന്ന ആശയം വളർത്തിയ ബഹുമുഖപ്രതിഭയായിരുന്നു പി.ഭാസ്കരൻ എന്ന് കന്മന ശ്രീധരൻ മാസ്റ്റർ പറഞ്ഞു. പുകസ മേഖലാ സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് കെ. ശ്രീനിവാസൻ അദ്ധ്യക്ഷ്യം വഹിച്ചു. മുൻ എം. എൽ. എ. പി. വിശ്വൻ, നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ,പുകസ ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് കല്പത്തൂർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി. കെ. വിജയകുമാർ ചടങ്ങിനു നന്ദി പറഞ്ഞു.

തുടർന്ന് സുനിൽ തിരുവങ്ങുർ ,റിഹാൻ റാഷിദ്, നജീബ് മൂടാടി, മോഹനൻ നടുവത്തൂർ, എൻ.ഇ.ഹരികുമാർ, എ.സുരേഷ്, മധു ബാലൻ, ഡോ:ലാൽ രഞ്ജിത്ത് എന്നിവർ ഭാസ്കരൻ മാഷുടെ സർഗ്ഗമേഖലയുടെ വിവിധ തലങ്ങളെക്കുറിച്ച് സംസാരിച്ചു.

സി.അശ്വനിദേവ്, രേഷ്മ, ഗംഗ, ജ്യോതി രശ്മി, രൺദീപ്, ശ്രീശൻ കാർത്തിക, മിനി, ഗോമേഷ് ഗോപാൽ, പ്രത്യുഷ്, പ്രദീപ് പാലിശേരി, ആരാധ്യ, യു. വി വസന്ത, സജീവൻ എന്നിവർ ഭാസ്കരൻ മാഷുടെ ഗാനങ്ങൾ ആലപിച്ചു. അനിക, സതീദേവി എന്നിവർ കവിതകൾ അവതരിപ്പിച്ചു.
പിന്നണി സംഗീതത്തിൽ നാസർ ടി കെ (തബല),മധു ബാലൻ (ഡ്രംസ്),ദിലീഷ് പൂക്കാട് (ഹാർമോണിയം), ബാബു മലയിൽ
(മെലോഡിക്കേ),അബ്ദുൾ നിസാർ( ബേസ് ഗിറ്റാർ),അതുൽ ദേവ് (ലീഡ് ഗിറ്റാർ), സുജിത് കുമാർ(റിതം ബോർഡ്) എന്നിവർ നേതൃത്വം നല്കി. എ. സജീവ് കുമാർ പരിപാടിയുടെ ഏകോപനം നിർവ്വഹിച്ചു.