പേരാമ്പ്ര കാർ തീപിടുത്തം : ഭർത്താവിന് പങ്കില്ലെന്ന് പോലീസ് നിഗമനം

പേരാമ്പ്ര കാർ തീപിടുത്തം : ഭർത്താവിന് പങ്കില്ലെന്ന് പോലീസ് നിഗമനം

  • കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്ന നിഗമനത്തിലേക്കാണ് ഇത് പോലീസിനെ എത്തിച്ചത്

കോഴിക്കോട് : പേരാമ്പ്ര ചെറുവണ്ണൂരിൽ കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്ന നിഗമനത്തിൽ പോലീസ്. അന്വേഷണത്തിൽ ലഭിച്ച വിവിധ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. കാറിനുള്ളിൽ ഉണ്ടായിരുന്ന പെട്രോളാണ് കത്തിയതെന്ന് ഫോറൻസിക് പരിശോധനയിൽ നേരത്തെ കണ്ടെത്തിയിരുന്നു.

ഡ്രൈവർ സീറ്റിലിരുന്ന രജിൻലാലിന്റെ പിൻഭാഗത്താണ് കൂടുതൽ പൊള്ളലേറ്റത്.കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്ന നിഗമനത്തിലേക്കാണ് ഇത് പോലീസിനെ എത്തിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )