പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂം, സ്ട്രോങ്ങ് റൂമല്ല-കോഴിക്കോട് ജില്ലാ കളക്ടർ

പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂം, സ്ട്രോങ്ങ് റൂമല്ല-കോഴിക്കോട് ജില്ലാ കളക്ടർ

  • വിശദീകരണവുമായി കോഴിക്കോട് ജില്ലാ കളക്ട‌ർ സ്നേഹിൽ കുമാർ സിങ്

പേരാമ്പ്ര : പേരാമ്പ്ര മണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലെന്ന് വിശദീകരണവുമായി കോഴിക്കോട് ജില്ലാ കളക്ട‌ർ സ്നേഹിൽ കുമാർ സിങ്. തുറന്നത് സീൽ ചെയ്യാത്ത മുറിയെന്ന് അദ്ദേഹം പറഞ്ഞു.ഇവിഎമ്മുകളും പോസ്റ്റൽ ബാലറ്റുകളും സൂക്ഷിച്ച സ്ട്രോംഗ് റൂം തുറന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര മണ്ഡലത്തിലെ വരണാധികാരിയുടെ രേഖകൾ സൂക്ഷിച്ചിരിക്കുന്ന ജെഡിടി ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ മെറ്റീരിയൽ റൂം, സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഏപ്രിൽ 20ന് രാവിലെ 11.15ന് തുറന്നതെന്നും അത് ചെയ്ത മുറിയായിരുന്നില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )