ഫിറ്റ്നസ് ഇല്ല പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂ‌ൾ അടച്ചുപൂട്ടി; വിദ്യാർത്ഥികളുടെ പഠനം അനിശ്ചിതത്വത്തിൽ

ഫിറ്റ്നസ് ഇല്ല പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂ‌ൾ അടച്ചുപൂട്ടി; വിദ്യാർത്ഥികളുടെ പഠനം അനിശ്ചിതത്വത്തിൽ

  • കുട്ടികൾക്ക് അപകട ഭീഷണിയാണെന്ന് കണ്ടാണ് എ.ഇ.ഒ അടച്ചുപൂട്ടാൻ നിർദേശം നൽകിയത്.

കൊയിലാണ്ടി: ഫിറ്റ്നസ് ഇല്ലാത്തതിനെ തുടർന്ന് പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂ‌ൾ . ഫിറ്റ്നസ് ഇല്ലാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി സ്‌കൂൾ പ്രവർത്തിച്ചില്ല. ഇതോടെ 150ഓളം വിദ്യാർഥികളുടെ പഠനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 1925 ലാണ് സ്കൂൾ സ്ഥാപിച്ചത്. ഓടിട്ട കെട്ടിടം അപകടാവസ്ഥയിലാണ്, സ്കൂ‌ളിന്റെ മേൽക്കൂരയുടെ പട്ടിക ദ്രവിച്ച നിലയിലാണ് , ഷീറ്റിട്ട കെട്ടിടത്തിന്റെ കമ്പികൾ തുരുമ്പെടുത്ത് ദ്രവിച്ചിരിക്കുകയാണ് , തുടങ്ങിയ കാരണങ്ങൾ ആണ് അധികൃതർ സ്കൂൾ പരിശോധനയിൽ കണ്ടെത്തിയത്. കെട്ടിലും മട്ടിലും മുന്നിട്ട് നിൽക്കാൻ ഓരോ സ്കൂളുകളും മത്സരിക്കുന്ന ഈ കാലത്താണ് ശോചനീയമായ അവസ്ഥയിൽ ഈ സ്കൂൾ പ്രവർത്തിച്ചത്.

ആസ്ബറ്റോസ് ഷീറ്റിനുള്ളിൽ സ്കൂൾ പ്രവർത്തിക്കാൻ അനുമതിയില്ല എന്നിരിക്കെയാണ് ഇവിടെ സ്‌കൂൾ ഇത്തരത്തിൽ പ്രവർത്തിച്ചത്. സ്കൂൾ ഈ രീതിയിൽ പ്രവർത്തിക്കുന്നത് കുട്ടികൾക്ക് അപകട ഭീഷണിയാണെന്ന് കണ്ടാണ് എ.ഇ.ഒ അടച്ചുപൂട്ടാൻ നിർദേശം നൽകിയത്.അപകടാവസ്ഥ ചൂണ്ടിക്കാട്ടി നേരത്തെ തന്നെ സ്കൂ‌ളിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സ്കൂൾ അടച്ചുപൂട്ടാൻ നിർദേശിച്ചിരിക്കുന്നത്. സ്കൂ‌ൾ മാനേജ്‌മെൻ്റ് കെട്ടിടം പുതുക്കി പണിയാൻ തയ്യാറാവുകയാണെങ്കിൽ മാനേജ്മെന്റുമായും , നഗരസഭയുമായും ആലോചിച്ച് വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ബദൽ സംവിധാനം ഒരുക്കുമെന്ന് വാർഡ് കൗൺസിലർ രമ്യ തിരുവലത്ത് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )