
ഭാരതത്തിന് അഭിമാനമായ ധീരനായ പൈലറ്റ് സ്മിത്ത് മച്ചാറിന് അഭിനന്ദനവുമായി ബിജെപി
- പൈലറ്റ് സ്മിത്ത് മച്ചാറിന് അഭിനന്ദനവുമായി ബിജെപി കൊയിലാണ്ടിയിൽ അഭിനന്ദന സദസ്സ് സംഘടിപ്പിച്ചു
കൊയിലാണ്ടി:തീവ്രവാദത്തിനെതിരെ പോരാടി 170ലധികം യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഭാരതത്തിന് അഭിമാനമായ ധീരനായ പൈലറ്റ് സ്മിത്ത് മച്ചാറിന് അഭിനന്ദനവുമായി ബിജെപി കൊയിലാണ്ടിയിൽ അഭിനന്ദന സദസ്സ് സംഘടിപ്പിച്ചു.

ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ കെ വൈശാഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ആർ ജയ്കിഷ്,സംസ്ഥാന കൗൺസിൽ അംഗം വിനോദ് വായനാരി, എസ്. സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി.സി.ബിനീഷ് , ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഡ്വക്കേറ്റ് വി സത്യൻ,വി കെ ജയൻ,മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് ദീപ കുനിയിൽ,കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട്,പ്രഗീഷ് ലാൽ ,രവി വല്ലത്ത്,രജീഷ്തൂവക്കോട്,ഷിജു പ്രസാദ് വെങ്ങളം എന്നിവർ പങ്കെടുത്തു.
CATEGORIES News
