മന്ത്രിസ്ഥാനം പാർട്ടി തീരുമാനിക്കും ; മുഖ്യമന്ത്രിയെ കോൺഗ്രസ് നിശ്ചയിക്കട്ടെ : കെ.കെ. രമ

മന്ത്രിസ്ഥാനം പാർട്ടി തീരുമാനിക്കും ; മുഖ്യമന്ത്രിയെ കോൺഗ്രസ് നിശ്ചയിക്കട്ടെ : കെ.കെ. രമ

  • മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം പൂർണ്ണമായും കോൺഗ്രസിനാണെന്ന് കെ.കെ. രമ അഭിപ്രായപ്പെട്ടു

തിരുവനന്തപുരം : ആർ.എം.പി മന്ത്രിസ്ഥാനം ഏറ്റെടുക്കണോ എന്ന കാര്യത്തിൽ പാർട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെ.കെ. രമ എം.എൽ.എ വ്യക്തമാക്കി. ഇതുസംബന്ധിച്ച കാര്യങ്ങൾ നിലവിൽ പാർട്ടി ആലോചിച്ചിട്ടില്ലെന്നും നിർദ്ദേശങ്ങൾ വന്നാൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം പൂർണ്ണമായും കോൺഗ്രസിനാണെന്ന് കെ.കെ. രമ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് ഏത് വ്യക്തിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും അത് പൂർണ്ണമായി അംഗീകരിക്കുമെന്നും അതിൽ മറ്റ് അഭിപ്രായങ്ങൾ ഇല്ലെന്നും അവർ വ്യക്തമാക്കി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോൺഗ്രസ് തന്നെയായിരിക്കുമെന്നും അവർ ആവർത്തിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )