മരണക്കുഴികളുമായി മുത്താമ്പി റോഡിലെ അടിപ്പാത

മരണക്കുഴികളുമായി മുത്താമ്പി റോഡിലെ അടിപ്പാത

  • ശക്തമായ സമരത്തിന് രാഷ്ട്രീയ, സാമൂഹ്യ സംഘടനകൾ തയ്യാറെടുക്കുകയാണ്

കൊയിലാണ്ടി: മരണം പതിയിരിക്കുന്നുണ്ട് മുത്താമ്പി റോഡിലെ ബൈപ്പാസ് അടിപ്പാതയിൽ. ഒരു ദുരന്തമുണ്ടാവാൻ കാത്തിരിക്കുകയാണോ അധികൃതർ ? വെള്ളക്കെട്ട് മൂലം യാത്ര തീർത്തും ദുഷ്കരമായിരിക്കുകയാണ്. മേൽത്തട്ടിലെ മെറ്റലും മണ്ണും നീങ്ങി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കാൽനടയാത്രക്കാരും ഇരുചക്രവാഹനക്കാരും ജീവൻ പണയം വെച്ചാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്.

നാല് ഭാഗത്തുള്ള ഉയർന്ന റോഡുകളിൽ നിന്നും മുകളിലെ ബൈപാസ് റോഡിൽ നിന്നുമുള്ള മഴവെള്ളം അടിപ്പാതയിലാണ് കെട്ടിക്കിടക്കുന്നത്. അത് ഒഴിഞ്ഞു പോകാൻ മാർഗ്ഗമില്ല. വെള്ളക്കെട്ട് ഒഴിവാക്കി ഗതാഗതം സുഗമമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിക്കപ്പെടുകയാണ്. ശക്തമായ സമരത്തിന് രാഷ്ട്രീയ, സാമൂഹ്യ സംഘടനകൾ തയ്യാറെടുക്കുകയാണ് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )