മലയാളഭാഷാ നിയമം സമഗ്രമായി നടപ്പാക്കുക: മലയാള ഐക്യവേദി

മലയാളഭാഷാ നിയമം സമഗ്രമായി നടപ്പാക്കുക: മലയാള ഐക്യവേദി

  • കൊയിലാണ്ടി ഗവ. വൊക്കേഷനിൽ ഹയർസെക്കൻഡറി സ്കൂളിൽ ചേർന്ന സമ്മേളനം നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:2025 ൽ കേരള നിയമസഭ പാസാക്കിയ മലയാളഭാഷാ നിയമം ചട്ടങ്ങൾ രൂപീകരിച്ച് സമഗ്രമായി ഉടൻ നടപ്പാക്കണം എന്ന് മലയാളം ഐക്യവേദി കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി ഗവ. വൊക്കേഷനിൽ ഹയർസെക്കൻഡറി സ്കൂളിൽ ചേർന്ന സമ്മേളനം നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായ സോണിയ ഇ. പ. മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന പ്രസിഡൻ്റ് സി.കെ സതീഷ് കുമാർ,സംസ്ഥാന സമിതിയംഗം വി.വൈഷ്ണവി,എം.വി. പ്രദീപൻ, ഡോ. പി സുരേഷ്, പ്രദീപ് കുമാർ കറ്റോട്എന്നിവർ സംസാരിച്ചു. ദേവേശൻ പേരൂർ (സെക്രട്ടറി) , എ സുബാഷ് കുമാർ (പ്രസിഡണ്ട് ) പത്മൻ കാരയാട് (കൺവീനർ ) എൻ വി പ്രദീപ് കുമാർ (ഖജാൻജി )എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )