മാതൃക റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു

മാതൃക റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു

  • യോഗം നഗരസഭ ചെയർമാൻയു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:കേരള പോലീസിൻ്റെ സംസ്ഥാന വ്യാപകമായ ലഹരി തുടച്ചു നീക്കുന്ന, ലഹരി വിരുദ്ധ ക്യാമ്പയിൻ പദ്ധതിയായ “ഓപ്പറേഷൻ തൂഫാൻ ദ നർകോ ഹണ്ട് ” എന്ന പദ്ധതിക്ക് പിന്തുണ അറിയിച്ചു കൊണ്ട് “മാതൃക റസിഡൻ്റ്സ് അസോസിയേഷൻ” വാർഷിക ജനറൽ ബോഡി യോഗത്തിൽ
പ്രമേയം അവതരിപ്പിച്ചു. യോഗം നഗരസഭ ചെയർമാൻ
യു.കെ ചന്ദ്രൻ ഉൽഘാടനം ചെയ്തു.മുരളീകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ റിയേഷ് ബാബു എസ്.കെ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജയദേവൻ സി.കെനിഷാ ആനന്ദ്,എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.രവി .ടി.എം, അനിൽകുമാർ, ഗീതാഭായി,പ്രമീള,ലെനിന, ജ്യോതി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പ്രസിഡൻ്റ് റിയേഷ് ബാബു എസ്. കെ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബാബുരാജ് കാരയിൽ റിപ്പോർട്ടും, വരവ് ചെലവ് കണക്ക് ഖജാൻജി ജ്യോതീ കൃഷ്ണനും അവതരിപ്പിച്ചു പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനിൽകുമാർ , കെ.കെ വൈസ് പ്രസിഡൻ്റ്മാരായി പ്രമോദ്.ജി,ജ്യോതീകൃഷ്ണൻ എന്നിവരെയും ,സെക്രട്ടറിയായി സുജിത്ത്.എൻ.കെ. ,ജോയിൻ്റ് സെക്രട്ടറിമാരായി പ്രമീള അനിൽ റിയേഷ്ബാബു.എസ്.കെ, എന്നിവരെയുംഖജാൻജിയായി ദേവദാസൻ പി .പി യെയും തെരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )