രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറയുമെന്ന് റിപ്പോർട്ട്

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറയുമെന്ന് റിപ്പോർട്ട്

  • കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യസിലിണ്ടർ വില കുറയുമെന്ന് റിപ്പോർട്ട്. പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചർച്ച നടത്തി. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അയവ് വന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി. ഗാർഹിക സിലിണ്ടറിന്റെ വിലയിലും മാറ്റമുണ്ടാകും. പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇന്നലെ വാണിജ്യ സിലിണ്ടർ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രം അറിയിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് സിലിണ്ടർ വില കുറയുമെന്ന വിവരം പുറത്തുവരുന്നത്. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ട്. ഇറാനിലെ യുദ്ധത്തിന് മുമ്പുള്ള സാഹചര്യം പുനഃസ്ഥാപിക്കാനും നിർദേശമുണ്ട്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )