
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് റോട്ടറി സിഗ്നേച്ചർ കൊയിലാണ്ടി ഹൃദയത്തിനായി ഒരു നടത്തം സംഘടിപ്പിച്ചു
- കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി
കൊയിലാണ്ടി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് റോട്ടറി സിഗ്നേച്ചർ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ ‘ഹൃദയത്തിനു വേണ്ടി ഒരു നടത്തം’ സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണരീതികൾ ശീലമാക്കുന്നതിന്റെയും ദിനചര്യയുടെ ഭാഗമാക്കി വ്യായാമം ചെയ്യുന്നതിന്റെയും ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.

റോട്ടറി സിഗ്നേച്ചർ പ്രസിഡന്റ് കെ.കെ. ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ഡി. പ്രജീഷ്, ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ പ്രജിത്ത്, അസിസ്റ്റന്റ് ഗവർണർ ജൈജു ആർ. ബാബു എന്നിവർ സംസാരിച്ചു.പാസ്റ്റ് പ്രസിഡന്റുമാരായ ജിജോയ്, പ്രശാന്ത്, ബൽറാം, ബാലതിലകൻ, റോട്ടറി ക്ലബ് അംഗങ്ങൾ, സൈക്കിൾ പോളോ വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
