
ലോക്‌സഭ ചേർന്ന് ഒരുമിനിറ്റിനക്കം പിരിഞ്ഞു;പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധം
- പാർലമെന്റ് ഇന്ന് ചേരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിൽ ഇല്ല
ന്യൂഡൽഹി : അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധം. ലോക്‌സഭ ചേർന്ന് ഒരുമിനിറ്റിനക്കം പിരിഞ്ഞു. രാജ്യസഭയിൽ രണ്ട് മണിക്ക് പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലിൽ ചർച്ച ആരംഭിക്കാനാണ് കേന്ദ്ര നീക്കം. പാർലമെന്റ് ഇന്ന് ചേരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിൽ ഇല്ല. ഉത്തരം പറയേണ്ടവർ എവിടെയെന്ന് ചോദിച്ച് കോൺഗ്രസ് ബഹളം വച്ചു. പ്രതിഷേധത്തിനിടെ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയും സമർക്കാർക്കെത്തിരെയുണ്ടായ ആക്രമണവും പ്രതിപക്ഷം ഉയർത്തി. ഇതോടെ ലോക്സഭരണ്ടുമണിവരെ നിർത്തിവച്ചു.അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് രാജ്യസഭയിലും വൻ ബഹളമാണ്. അതിനിടെ പ്രതിപക്ഷ നടപടികളെ അപലപിച്ച് ജെ പി നദ്ദ സംസാരിച്ചു.

സർക്കാർ എല്ലാ വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചതാണ്. എന്നാൽ പ്രതിപക്ഷം അനുവദിക്കുന്നില്ല. മനഃപൂർവം പ്രശ്നമുണ്ടാകുന്നു. പ്രതിപക്ഷത്തിന്റെ പക്കൽ ഒരു വിഷയമല്ല. അവർ ഗോൾ പോസ്റ്റ് മാറ്റിക്കൊണ്ടിരിക്കുന്നു. സഭതടസപ്പെടുത്തുന്നു – നദ്ദ പറഞ്ഞു. ലോക്സഭശബ്ദവോട്ടോടെ പാസാക്കിയ പൊതുപരീക്ഷ നിയമ ഭേദഗതി ബിൽ രണ്ട് മണിയോടെ രാജ്യസഭയിൽ എത്തും. പാർലമെന്റ് നടപടികൾ ആരംഭിക്കുന്നതിനു മുൻപ് മകർ കവാടത്തിലും കേന്ദ്രത്തിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം കാഴ്ച വെച്ചിരുന്നു. ഡൽഹിയിലെ സമരക്കാർക്കെതിരെ ആക്രമണത്തിന് ഉത്തരവിട്ടത് ആരാണെന്ന് ചോദ്യവുമായി ബാനറുകൾ ഉയർന്നു.
