വനിതാ സംവരണ ബിൽ ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് വനിതാ കൺവെൻഷൻ

വനിതാ സംവരണ ബിൽ ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് വനിതാ കൺവെൻഷൻ

  • കൺവെൻഷൻ പ്രൊഫസർ എ ആർ മല്ലിക ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: പാർലമെന്റ് പാസാക്കിയ വനിതാ സംവരണ ബിൽ ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് വനിതാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ പ്രൊഫസർ എ ആർ മല്ലിക ഉദ്ഘാടനം ചെയ്തു.

കെ എസ് എസ് പി യു കൊയിലാണ്ടി ബ്ലോക്ക് വനിത കൺവീനർ വിജയഭാരതി അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ വനിതാ കൺവീനർ പ്രകാശിനി, സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി, ബ്ലോക്ക് പ്രസിഡണ്ട് പി വി രാജൻ, ബ്ലോക്ക് സെക്രട്ടറി എം എം ചന്ദ്രൻ, സുകുമാരിയമ്മ, പൊന്നമ്മ, ശാന്തമ്മ, കുസുമലത തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.പുതിയ ഭാരവാഹികളായി എൻ കെ വിജയഭാരതി ബ്ലോക്ക് വനിതാ കൺവീനർ ആയും ശാന്തമ്മയെ ജോ: കൺവീനറായും തെരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )