
വയോധികന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
- മൂന്നു വർഷം മുമ്പ് മകൻ ശ്രീധരനെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു
പേരാമ്പ്ര:പേരാമ്പ്ര കൂത്താളിയിൽ വയോധികനെ വീ ട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവ ത്തിൽ മകൻ അറസ്റ്റിളായി. ചാത്തങ്കോട്ട് ശ്രീലേഷിനെയാണ് (39) പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
കൂത്താളി രണ്ടേയാറിലെ വീട്ടിൽ ചാത്തങ്കോ ട്ട് ശ്രീധരനെ (69)വ്യാഴാഴ്ചയാണ് മരിച്ചനിലയിൽ കണ്ടെത്തി യത്. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മകൻ ശ്രീലേഷിനെ സംഭവസ്ഥലത്തു നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതിനെതുടർന്ന് പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ പി. ജംഷീർ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെ ത്തിച്ചു.മൂന്നു വർഷം മുമ്പ് മകൻ ഇയാളെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പരിക്കേറ്റ ശ്രീധരൻ കാലൊടിഞ്ഞ് ദീർഘകാലം ചികിത്സയിലായിരുന്നു. സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ശ്രീധരൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.