വിവാദ നീറ്റ് പരീക്ഷ റദ്ദാക്കി ; പുതിയ തീയതി അറിയിക്കും

വിവാദ നീറ്റ് പരീക്ഷ റദ്ദാക്കി ; പുതിയ തീയതി അറിയിക്കും

  • റദ്ദാക്കിയ പരീക്ഷയ്ക്ക് പകരമായി നടത്തുന്ന പുതിയ പരീക്ഷയുടെ തീയതി ഉടൻ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഡൽഹി : ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളെത്തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ യുജിസി റദ്ദാക്കി. പരീക്ഷാ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച അതീവ ഗൗരവമുള്ള ചില നടപടികളിലേക്ക് യുജിസി കടക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം. റദ്ദാക്കിയ പരീക്ഷയ്ക്ക് പകരമായി നടത്തുന്ന പുതിയ പരീക്ഷയുടെ തീയതി ഉടൻ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സിബിഐ അന്വേഷിക്കും.നേരത്തെ രാജസ്ഥാൻ പോലീസ് അടക്കം നടത്തിയ അന്വേഷണം നടത്തിയ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പുതിയ പരീക്ഷയ്ക്കായി ഉദ്യോഗാർത്ഥികൾ വീണ്ടും രജിസ്ട്രേഷൻ നടത്തേണ്ടതില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )