വൈദ്യുതി ബോർഡിലെ ഓഫീസർമാരുടെ സംഘടനകളുടെ അംഗീകാരത്തിന് ഹിതപരിശോധന ; ഹർജിയിൽ വിശദീകരണം തേടി കോടതി

വൈദ്യുതി ബോർഡിലെ ഓഫീസർമാരുടെ സംഘടനകളുടെ അംഗീകാരത്തിന് ഹിതപരിശോധന ; ഹർജിയിൽ വിശദീകരണം തേടി കോടതി

  • കേരള പവർ ബോർഡ് ഓഫീസേഴ്സസ് ഫെഡറേഷൻ പ്രസിഡന്റ് പിആർ പോളാണ് ഹർജി നൽകിയത്

കൊച്ചി : വൈദ്യുതി ബോർഡിലെ ഓഫീസർമാരുടെ സംഘടനകളുടെ അംഗീകാരത്തിനായി ഹിത പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേരള പവർ ബോർഡ് ഓഫീസേഴ്സസ് ഫെഡറേഷൻ പ്രസിഡന്റ് പിആർ പോളാണ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് വിജു എബ്രഹാം, കെഎസ്ഇബിയോട് വിശദീകരണം തേടി.

ബോർഡ് അംഗീകരിച്ച 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ട പ്രകാരം ആവശ്യമായ അംഗബലം ഇല്ലാതെയാണ് ഫെഡറേഷനിലെ ഒരു വിഭാഗത്തിന് അംഗീകാരം നൽകിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. സംഘടനയ്ക്ക് അംഗീകാരം ലഭിക്കാൻ ആകെ ജീവനക്കാരുടെ 25 ശതമാനമോ അല്ലെങ്കിൽ 50 പേരോ (ഏതാണോ കൂടുതൽ) അംഗങ്ങളായി ഉണ്ടായിരിക്കണമെന്നാണ് ചട്ടം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )