വോട്ടേഴ്സ് പോർട്ടലിൽ നിന്ന് ഡിക്ലറേഷൻ ഫോം ഒഴിവാക്കി

വോട്ടേഴ്സ് പോർട്ടലിൽ നിന്ന് ഡിക്ലറേഷൻ ഫോം ഒഴിവാക്കി

  • വോട്ടേഴ്സ് ലിസ്റ്റിൽ പുതുതായി പേര് ചേർക്കുന്നവർക്ക് ഇനി അപേക്ഷയോടൊപ്പം ‘അധിക സത്യവാങ്ങ്മൂലം നൽകേണ്ടതില്ല.

ന്യൂഡൽഹി: വോട്ടേഴ്സ് ലിസ്റ്റിൽ പുതുതായി പേര് ചേർക്കുന്നവർക്ക് ഇനി അപേക്ഷയോടൊപ്പം ‘അധിക സത്യവാങ്ങ്മൂലം നൽകേണ്ടതില്ല.വോട്ടേഴ്സ് പോർട്ടലിൽ നിന്ന് ഡിക്ലറേഷൻ ഫോം ഒഴിവാക്കി.ഫോം 6 ചട്ടപ്രകാരം ഭേദഗതി ചെയ്യാതെ കമ്മീഷൻ സ്വന്തം നിലക്ക് ഡിക്ലറേഷൻ ഫോം കൂടി ഉൾപ്പെടുത്തിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ വിയോജിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് കമ്മിഷൻ അധിക സത്യവാങ്മൂലം ഒഴിവാക്കിയത്.

എസ്ഐആർ അവസാനിച്ച ശേഷവും പുതിയ വോട്ടറാകാൻ അപേക്ഷ നൽകുന്നവർ എസ്ഐആർ നടപടികൾക്ക് വിധേയമാകേണ്ട സ്ഥിതിയാണ് ഇതോടെ ഒഴിവായത്.കേരളമടക്കം എസ്ഐആർ കഴിഞ്ഞ സംസ്ഥാനങ്ങളിൽ പുതിയ വോട്ടറാകാൻ അപേക്ഷിക്കുന്നവർക്ക് ഇനി ഫോം 6 മാത്രം നൽകിയാൽ മതി. എന്നാൽ, എസ്ഐആർ പുരോഗമിക്കുന്ന ഡൽഹിയടക്കമുള്ള 13 സംസ്ഥാനങ്ങളിൽ ഡിക്ലറേഷൻ ഫോം നിലവിൽ നൽകണം. ഇവിടെയും എസ്ഐആർ കഴിയുമ്പോൾ ഡിക്ലറേഷൻ ഫോം ഒഴിവാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )