വ്യോമമേഖലയിലെ പ്രതിസന്ധി ; എയർ ഇന്ത്യ കൂടുതൽ വിമാനസർവീസുകൾ റദ്ദാക്കുന്നു

വ്യോമമേഖലയിലെ പ്രതിസന്ധി ; എയർ ഇന്ത്യ കൂടുതൽ വിമാനസർവീസുകൾ റദ്ദാക്കുന്നു

  • ഏപ്രിൽ മാസത്തിൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനം കുറവാണ് സർവീസുകളിൽ എയർ ഇന്ത്യ വരുത്തിയിരിക്കുന്നത്.

ന്യൂഡൽഹി: വ്യോമമേഖലയിലെ പ്രതിസന്ധി ശക്തമാക്കി എയർ ഇന്ത്യ കൂടുതൽ വിമാനസർവീസുകൾ റദ്ദാക്കുന്നു. എടിഎഫ് ഇന്ധനത്തിന്റെ വില വർധനവാണ് കൂടുതൽ സർവീസുകൾ റദ്ദാക്കാനുള്ള പ്രധാനകാരണം. ഏപ്രിൽ മാസത്തിൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനം കുറവാണ് സർവീസുകളിൽ എയർ ഇന്ത്യ വരുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ 2,549 വിമാനങ്ങൾ കമ്പനി ഓപ്പറേറ്റ് ചെയ്തപ്പോൾ ഈ വർഷം അത് 1,987 ആയി കുറഞ്ഞു. മെയിലും സർവീസുകളിൽ 20ശതമാനം കുറവ് വരുത്തു. 2588 വിമാനങ്ങൾ സർവീസ് നടത്തേണ്ടയിടത്ത് എയർ ഇന്ത്യ 2072 സർവീസുകൾ മാത്രമേ നടത്തു. ജൂണിലും വിമാനസർവീസുകളിൽ ഏഴ് ശതമാനത്തിന്റെ കുറവ് വരുത്തും. ദീർഘദൂര സർവീസകളെയാണ് റദ്ദാക്കൽ ബാധിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )