വൻമുകം-എളമ്പിലാട്എം.എൽ.പി സ്കൂളിലെകുട്ടിക്കർഷകരുടെ പൂക്കൃഷിയിൽ നൂറുമേനി ;രണ്ടാംഘട്ട വിളവെടുപ്പുംആഘോഷമായി

വൻമുകം-എളമ്പിലാട്എം.എൽ.പി സ്കൂളിലെകുട്ടിക്കർഷകരുടെ പൂക്കൃഷിയിൽ നൂറുമേനി ;രണ്ടാംഘട്ട വിളവെടുപ്പുംആഘോഷമായി

  • മൂടാടി കൃഷി ഓഫീസർ പി. ഫൗസിയ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു.

ചിങ്ങപുരം: വൻമുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ
കുട്ടിക്കർഷകർ നടത്തിയ പൂക്കൃഷിയിൽ നൂറുമേനി വിളവ്. സ്കൂളിലെ കുട്ടികൾ
ജൂൺ മാസത്തിൽ ആരംഭിച്ച പൂക്കൃഷിയുടെ രണ്ടാംഘട്ട വിളവെടുപ്പാണ് നടന്നത്.പൂർണമായും ജൈവവളം ഉപയോഗിച്ച്, കുട്ടിക്കർഷകരുടെ നേതൃത്വത്തിലാണ് കൃഷിയുടെ പരിപാലനം നടത്തിയത്.ആദ്യഘട്ട വിളവെടുപ്പിൽ ലഭിച്ച പൂക്കൾ സ്കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കളത്തിന് നിറച്ചാർത്തേകാൻ ഉപയോഗിച്ചിരുന്നു.കൃഷിയിലൂടെ കുട്ടികളിൽ പ്രകൃതിസ്നേഹവും കൃഷിയോടുള്ള താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

പൂക്കളോടൊപ്പം കുട്ടികളുടെ അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ വിളവെടുപ്പായി ഇത് മാറി.മൂടാടി കൃഷി ഓഫീസർ പി. ഫൗസിയ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു.“കുട്ടികളുടെ കൈകളിൽ വിരിഞ്ഞത് പൂക്കൾ മാത്രമല്ല; കൃഷിയുടെ നല്ല പാഠങ്ങൾ കൂടിയാണെന്ന്.”അവർ അഭിപ്രായപ്പെട്ടു.വാർഡ് മെമ്പർ അനസ് അണ്യാട്ട് മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡന്റ് പി.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.സ്കൂൾ ലീഡർ രാഗേഷ്,എസ്.ആർ.ജി.കൺവീനർപി.കെ.അബ്ദുറഹ്മാൻ,വി.ടി.ഐശ്വര്യ,സി.ഖൈറുന്നിസാബി,മെഹക് നൗറീൻ,ബി.ലീഷ്‌മ,എ.കെസൗമ്യ, എന്നിവർ പ്രസംഗിച്ചു.

.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )