ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡും പ്രതി; കേസെടുത്ത് ക്രൈംബ്രാഞ്ച്

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡും പ്രതി; കേസെടുത്ത് ക്രൈംബ്രാഞ്ച്

  • വ്യവസ്ഥാപിതമല്ലാത്ത ഒന്നും ചെയ്തിട്ടില്ലെന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തതായി അറിയില്ലെന്നും എ.പത്മകുമാർ പറഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രതി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്.ഐ.ആറിലാണ് ദേവസ്വം ബോർഡും പ്രതികളായത്.കേസിൽ പ്രതിയാക്കിയിരിക്കുന്നത് 2019ൽ എ.പത്മകുമാർ അധ്യക്ഷനായ ബോർഡിനെയാണ്. ശബരിമലയിലെ കട്ടിളപാളികൾ സ്വർണം പൂശാനായി കൊണ്ട് പോയതുമായി ബന്ധപ്പെട്ടാണ് എഫ്.ഐ.ആർ.

വ്യവസ്ഥാപിതമല്ലാത്ത ഒന്നും ചെയ്തിട്ടില്ലെന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തതായി അറിയില്ലെന്നും എ.പത്മകുമാർ പറഞ്ഞു. എഫ്ഐആറിൽ ഒന്നാം പ്രതി സ്പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയാണ്. ദേവസ്വം ഉദ്യോഗസ്ഥരെ കൂട്ടുപ്രതികളാക്കിയിട്ടുണ്ട്. 2019 ൽ ശബരിമല അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ബി.മുരാരി ബാബു, എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ, ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, അസി.എൻജിനീയർ കെ.സുനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീകുമാർ, തിരുവാഭരണം കമ്മിഷണർമാരായ കെ.എസ്.ബൈജു, ആർ.ജി.രാധാകൃഷ്ണൻ, പാളികൾ തിരികെ പിടിപ്പിച്ചപ്പോൾ എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.രാജേന്ദ്രൻ നായർ എന്നിവരും കേസിലെ പ്രതികളാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )