
അഡ്വ:ഇ.രാജഗോപാലൻ നായർ സോഷ്യലിസ്റ്റ് സമീപനം മുറുകെ പിടിച്ച നേതാവ്അഡ്വ:പി.എം.സുരേഷ് ബാബു
- അഡ്വ: ഇ രാജഗോപാലൻ നായരുടെ 33 മത് വാർഷിക ദിനത്തിൽ എൻ.സി.പി – എസ്.പി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
കൊയിലാണ്ടി:കോൺഗ്രസിൽ ഏതെല്ലാം അവസരത്തിൽ ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടോ ആ അവസരങ്ങളിലെല്ലാം സത്യത്തിന്റെയും നീതിയുടെയും ഭാഗത്ത് നിന്ന് സോഷ്യലിസ്റ്റ് സമീപനം മുറുകെ പിടിച്ച നേതാവായിരുന്നു അഡ്വ: ഇ രാജാഗോപാലൻ നായരെന്ന് എൻ.സി.പി .എസ്.പി. സംസ്ഥാന പ്രസിഡണ്ട് അഡ്വ: പി.എം.സുരേഷ് ബാബു പറഞ്ഞു.
തന്റെ മുന്നിൽ അധികാരത്തിന്റെയും അവസരങ്ങളുടെയും വാതായനങ്ങൾ തുറന്നിട്ടപ്പോഴും പാർട്ടിൽ എന്നും ജനാധിപത്യത്തെ മുറുകെ പിടിച്ച നേതാവായിരുന്നു അദ്ദേഹം .അദ്ദേഹത്തിന്റെ ആശയാഭിലാഷങ്ങൾ പിൻതുടരാൻ പുതുതലമുറയും അത് പകർന്ന് നൽകാൻ രാജഗോപാലൻ നായരുടെ പാത പിൻ തുടരുന്ന രാഷ്ട്രീയ പാർട്ടികളും തെയ്യാറാവണമെന്നും സുരേഷ്ബാബു ആവശ്യപ്പെട്ടു

അഭിഭക്ത കെ.പി.സി.സി വൈസ് പ്രസിഡൻ്റും പ്രമുഖ അഭിഭാഷകാനും സഹകാരിയുമായിരുന്ന അഡ്വ: ഇ രാജഗോപാലൻ നായരുടെ 33 മത് വാർഷിക ദിനത്തിൽ എൻ.സി.പി – എസ്.പി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .എൻ.സി.പി.കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് എം.എ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡൻ്റ് എം.ആലിക്കോയ മുഖ്യപ്രഭാഷണം നടത്തി
സംസ്ഥാന ജനറൽ സെക്രട്ടറി സി.സത്യചന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട്ടി.പി.വിജയൻ,ചേനോത്ത്ഭാസ്കരൻ,സി.ജയരാജ്,പി.വി.സജിത്ത്, എ.വി.ബാലകൃഷ്ണൻ,പി.വി.വിജയൻ,ചന്ദ്രൻ മുഴിക്കൽ, ഒ.രാഘവൻ മാസ്റ്റർ പി.എം.ബി നടേരി എന്നിവർ സംസാരിച്ചു.കാലത്ത് അദ്ദേഹത്തിൻ്റെ ശവകൂടിരത്തിൽ പാർട്ടി പ്രവർത്തകർ പുഷ്പാർച്ചന നടത്തി.
