
സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭക്ഷണത്തിൽ വീണ്ടും പുഴുവിനെ കിട്ടിയതായി പരാതി
- കുട്ടികൾ തന്നെ കൊണ്ടിട്ടതാകാമെന്ന് സംഘാടകർ പ്രതികരിച്ചതോടെ വിവാദമായി.
കോഴിക്കോട് : സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭക്ഷണത്തിൽ വീണ്ടും പുഴുവിനെ കിട്ടിയതായി പരാതി. ഉച്ചക്ക് വിദ്യാർഥികളാണ് ഇതുസംബന്ധിച്ച് പരാതി ഉയർത്തിയത്. എന്നാൽ കുട്ടികൾ തന്നെ കൊണ്ടിട്ടതാകാമെന്ന് സംഘാടകർ പ്രതികരിച്ചതോടെ വിവാദമായി. കുട്ടികൾ ഭക്ഷണം കഴിച്ചതുമില്ല. തുടർന്ന് ഇതുസംബന്ധിച്ച് പരാതിയില്ലെന്ന് കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന അധ്യാപകനിൽ നിന്ന് പോലീസ് എഴുതിവാങ്ങി.

സംഭവത്തിന്റെ വിശദാശംങ്ങൾ തിരക്കിയ മാധ്യമപ്രവർത്തകരോട് സംഘാടകർ മോശം ഭാഷയിലാണ് പ്രതികരിച്ചത്.ചൊവ്വാഴ്ച രാവിലെ നൽകിയ പ്രഭാതഭക്ഷണത്തിലും പുഴുക്കളെ കണ്ടെത്തിയിരുന്നു.
CATEGORIES News
