സംസ്ഥാനത്ത് ആദ്യമായി ‘വെർച്വൽ ഓട്ടോപ്സി’ സംവിധാനം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്ത് ആദ്യമായി ‘വെർച്വൽ ഓട്ടോപ്സി’ സംവിധാനം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

  • കായകൽപം സംസ്ഥാനതല ഉദ്ഘാടന വേദിയിൽ ഷാഫി പറമ്പിൽ എംപി ഇക്കാര്യം ആവശ്യപ്പെട്ട് പ്രസംഗിച്ചതിനു പിന്നാലെയാണ് മന്ത്രി ഈ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചത്.

കോഴിക്കോട്: മൃതദേഹങ്ങൾ കീറിമുറിക്കാതെ തന്നെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ മരണകാരണം കണ്ടെത്താനാകുന്ന ‘വെർച്വൽ ഓട്ടോപ്സി’ (Virtual Autopsy) സംവിധാനം സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. കായകൽപം സംസ്ഥാനതല ഉദ്ഘാടന വേദിയിൽ ഷാഫി പറമ്പിൽ എംപി ഇക്കാര്യം ആവശ്യപ്പെട്ട് പ്രസംഗിച്ചതിനു പിന്നാലെയാണ് മന്ത്രി ഈ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് ഒട്ടാകെ ഇത് നടപ്പാക്കാൻ മുപ്പതു കോടിയോളം രൂപ ചെലവു വരും. ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് ഈ സൗകര്യം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു

.വടകര മേഖലയിൽ പോലീസ് സർജന്റെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകേണ്ടി വരുന്നതും ബന്ധുക്കൾ മണിക്കൂറുകളോളം അവിടെ കാത്തിരിക്കേണ്ടി വരുന്നതും ഇരട്ടി വേദനയുണ്ടാക്കുന്ന കാര്യമാണെന്നാണ് ഷാഫി പറമ്പിൽ വിശദീകരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലരക്കോടി രൂപയ്ക്ക് വിർച്വൽ ഓട്ടോപ്സി സംവിധാനം കൊണ്ടു വരാനാവൂം ഇതിനായി ജില്ലയിലെ ജനപ്രതിനിധികൾ തങ്ങളുടെ ഫണ്ടിൽനിന്ന് ചെറിയൊരു തുക വീതം ഈ പദ്ധതിക്കായി നീക്കി വയ്ക്കാമെന്നും ഷാഫി പറഞ്ഞു. ഇതിനു മറുപടിയായാണ് മന്ത്രി കെ.മുരളീധരൻ സംസ്‌ഥാനത്ത് വിർച്വൽ ഓട്ടോപ്‌സി സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )