സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം

  • കഴിഞ്ഞ 15നാണ് ഏലിയാമ്മ മരിച്ചത്.

കൊച്ചി: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോതമംഗലം നെല്ലിക്കുഴി സ്വദേശി ഏലിയാമ്മ ഔസേപ്പ് (73) ആണ് മരിച്ചത്. കഴിഞ്ഞ 15നാണ് ഏലിയാമ്മ മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മസ്തിഷ്കജ്വരം ബാധിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചത്.

ഏലിയാമ്മക്ക് എങ്ങനെയാണ് മസ്തിഷ്കജ്വരം ബാധിച്ചതെന്ന് പരിശോധിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ ജോലിക്കായി പോകുന്നയാളായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )