സമയത്തെ ചൊല്ലി തർക്കം; കോഴിക്കോട് സ്വകാര്യബസുകൾ വീണ്ടും തമ്മിലടി

സമയത്തെ ചൊല്ലി തർക്കം; കോഴിക്കോട് സ്വകാര്യബസുകൾ വീണ്ടും തമ്മിലടി

  • നഗരത്തിൽ നിന്നും മാവൂരിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകൾ തമ്മിലാണ് തർക്കമുണ്ടായത്.

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും സ്വകാര്യബസുകളുടെ തമ്മിലടി. സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബസുകൾ തമ്മിൽ വീണ്ടും കൂട്ടിയിടിപ്പിച്ചു. കോഴിക്കോട് മാവൂർ റോഡിലാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. നഗരത്തിൽ നിന്നും മാവൂരിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകൾ തമ്മിലാണ് തർക്കമുണ്ടായത്. കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിച്ച ഉടനെയാണ് സംഭവം.
രണ്ട് യാത്രക്കാർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

മാവൂരിലേക്ക് പോവുകയായിരുന്ന ‘മലബാർ’ എന്ന ബസ് ‘നിള’ ബസിലാണ് ഇടിപ്പിച്ചത്. നിള ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്.മലബാർ ബസിനെതിരെ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നിള ബസിന്റെ ഉടമകൾ പറയുന്നു. അടുത്തിടെ കോഴിക്കോട് ഓർക്കാട്ടേരിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. പാനൂരിൽ നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന കൈലാസ് ബസും വടകരയിൽ നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന മസാഫി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ബസുകൾ തമ്മിലുള്ള മത്സരയോട്ടമാണ് അപകടത്തിന് കാരണമായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )