
സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പ്; കോൺഗ്രസിലെ അച്ചടക്കനടപടി പിൻവലിച്ചു
- തൽസ്ഥാനങ്ങളിൽ തുടരാൻ അനുമതിനൽകിയതായി ഡിസിസി പ്രസിഡണ്ട്
കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിയുടെ ഭാഗമായി ഭാരവാഹിത്വത്തിൽ നിന്ന് മാറ്റി നിർത്തിയ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ.മുരളീധരൻ തോറോത്ത്, വൈസ് പ്രസിഡണ്ട് സി.പി. മോഹനൻ , ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ എന്നിവരെ തൽസ്ഥാനങ്ങളിൽ തുടരാൻ അനുമതിനൽകിയതായി ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺകുമാർ അറിയിച്ചു.
CATEGORIES News